കൊൽക്കത്ത ; ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ച് പശ്ചിമ ബംഗാൾ . വിദ്വേഷവും അക്രമവും അവസാനിപ്പിക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശ വാദം.
ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണ് . ആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്‌റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. കേരള സ്റ്റോറി വളച്ചൊടിച്ച കഥയാണെന്നും മമത പറഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാമനവമി ദിനത്തിൽ ഹിന്ദുക്കളോട് മുസ്ലീം പ്രദേശങ്ങളിലേക്ക് പോകരുതെന്ന് മമത ബാനർജി നേരത്തെ പറഞ്ഞതും വിവാദമായിരുന്നു . അങ്ങനെ ചെയ്യുന്നത് അന്തരീക്ഷം നശിപ്പിക്കുമെന്നും , റംസാനിൽ മുസ്ലീങ്ങൾ ഒരു തെറ്റും ചെയ്യാറില്ലെന്നും ഷിബ്പൂരിൽ നടന്ന അക്രമത്തിന് ശേഷമുള്ള പ്രസ്താവനയിൽ മമത പറഞ്ഞിരുന്നു. കലാപകാരികൾ എന്തുവിലകൊടുത്തും രക്ഷപ്പെടരുതെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നും മമത മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.
















Comments