മലപ്പുറം: താനൂർ തൂവൽ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ അനുശോചനമറിയിച്ച് നടി മഞ്ജു വാര്യർ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു വാര്യർ അനുശോചനം അറിയിച്ചത്.
ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു, അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്.
നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥിക്കുന്നവെന്നും മഞ്ജു വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
താനൂരിലെ തൂവൽത്തീരത്ത് ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. അറ്റ്ലാന്റിക് എന്ന ഇരുനിലയുള്ള ബോട്ടിലെ രണ്ട് തട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തായാണ് അപകടം നടന്നത്. വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മുങ്ങുകയായിരുന്നു. 22 പേരാണ് അപകടത്തിൽ മരിച്ചത്. 35-ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Comments