ചെന്നൈ: തമിഴ്‌നാട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് മേഖലാതലവൻ പിടിയിൽ. മധുര മേഖലാതലവൻ മുഹമ്മദ് ഖൈസറാണ് പിടിയിലായത് . പളനിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിന് പിന്നാലെ നടത്തിയ തിരച്ചിലാണ് മേഖലാതലവൻ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ചെന്നൈ, ദിണ്ടിഗൽ, തേനി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.
എൻഐഎയുടെ ഒന്നിലധികം സംഘങ്ങൾ തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളുടെ താമസസ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഈ തിരച്ചിൽ നടത്തുന്നത്. എസ്ഡിപിഐയുടെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
















Comments