കോഴിക്കോട് : മനുഷ്യ ജീവന് പുല്ലുവില നൽകി കോഴിക്കോട് ബീച്ചിലും അനുമതിയില്ലാതെ അനധികൃത ബോട്ട് സർവീസ്. കഴിഞ്ഞ 3 വർഷമായി മുങ്ങി മരണ സാധ്യതയുള്ള നോർത്ത് ബീച്ചിൽ ഈ പ്രവർത്തനം തുടരുന്നത്. പോർട്ട് ഓഫിസറും കോഴിക്കോട് കോർപ്പറേഷനും പ്രവർത്തനത്തിന് മൗനാനുവാദം നൽകുന്നുഎന്നാണ് ആക്ഷേപം.
കോഴിക്കോട് നോർത്ത് ബീച്ചിലെ ഭൂമിയിൽ പന്തൽ കെട്ടി കയാക്കിങ് ബോട്ടിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 2016 ലാണ്.മുങ്ങി മരണ സാധ്യതയുള്ള സുരക്ഷിതമല്ലാത്ത ഈ ഭാഗത്ത് ബോട്ട് സർവീസിന് അനുമതി ഇല്ലാതിരുന്നിട്ടും രാഷ്‌ട്രീയ പിൻബലം ഉപയോഗിച്ച് അനുമതി വാങ്ങിച്ചെടുത്തു. തുടർന്ന് 2020 ജൂലൈ യിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞു. പക്ഷെ താനൂരിലെ ബോട്ട് അപകടം ഉണ്ടാവുന്ന ദിവസം വരെ ഈ ബീച്ചിലും അനധികൃതമായി സർവീസ് നടന്നു.
കോഴിക്കോട് കോർപ്പറേഷന്റെയും തുറമുഖ വകുപ്പിന്റെയും ഡിട്ടിപിസിയുടെയും അറിവോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ ഉള്ള മാരിടൈം ബോർഡ് പോർട്ട് ഓഫീസർ നൽകിയ വിവരാവകശത്തിൽ അതാത് സമയങ്ങളിൽ കയ്യേറ്റങ്ങൾ പരിശോധിച്ചു നടപടി എടുക്കാറുണ്ടെന്ന് പറഞ്ഞ അധികൃതർ ഈ നിയമലംഘനം കണ്ടിട്ടു പോലും ഇല്ല. സാധാരണ ജനങ്ങളുടെ ജീവൻ വച്ച് രാഷ്‌ട്രീയം മറയാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് യാതൊരു നിയമത്തിന്റെയും ആവശ്യമില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.
















Comments