കൊച്ചി: മലദ്വാരത്തിൽ കംപ്രസർ പമ്പുപയോഗിച്ച് കാറ്റടിച്ച് യുവാവിനെ കൊലപ്പെടുത്തി. വിവിധഭാഷാ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അസം സ്വദേശി മിന്റുവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
മിന്റും ജോലിസ്ഥലത്ത് തലകറങ്ങി വീണുവെന്ന് പറഞ്ഞായിരുന്നു സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ യുവാവിന്റെ മലദ്വാരത്തിലൂടെ അതിശക്തിയായി കാറ്റടിച്ച വിവരം ഡോക്ടർമാർ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായിരുന്ന സിദ്ധാർത്ഥിനെയാണ് പോലീസ് പിടികൂടിയത്. കുറുപ്പംപടി പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
















Comments