ഏറ്റവും നിർമ്മലമായ ചർമ്മമാണ് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടേത്. സൂര്യപ്രകാശം പോലും തട്ടാതെ ഇരുന്നിരുന്ന അവർ ഈ പുറംലോകത്തേക്ക് വരുമ്പോൾ അവരുടെ ചർമ്മം സൂക്ഷിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം..
ഏറ്റവും സെൻസിറ്റീവായ ചർമ്മമാണ് നവജാതശിശുക്കളുടേത്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങൾ വൃത്തിയായിരിക്കാൻ ആഴ്ചയിലുള്ള മൂന്ന് കുളി തന്നെ ധാരാളമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്ന നാച്ചുറലായുള്ള എണ്ണമയം ഇല്ലാതാകുന്നതിന് ആവർത്തിച്ചുള്ള കുളി കാരണമാകും എന്നതിനാലാണ് എല്ലാ ദിവസവും കുളിപ്പിക്കരുതെന്ന് പറയുന്നത്.
ദിവസേന കുഞ്ഞുങ്ങളുടെ ചർമ്മത്തെ മോയ്‌സ്ച്ചർ ചെയ്ത് നിലനിർത്തുക. പുരട്ടാൻ അനുയോജ്യമായത് എന്തെല്ലാമാണെന്ന് ഡോക്ടറോട് ചോദിക്കാം. കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റി നൽകുക. ഡയപ്പർ ഉപയോഗിക്കുന്നത് കൊണ്ടുള്ള പാടുകളോ മറ്റ് അസ്വസ്ഥതകളോ ഒഴിവാക്കുന്നതിന് വേണ്ടി, ഓരോ തവണ ഡയപ്പർ മാറ്റുമ്പോഴും ബേബി വൈപ്പ്‌സ് ഉപയോഗിച്ച് നല്ലപോലെ തുടയ്‌ക്കുക.
കുഞ്ഞുങ്ങളുടെ ചർമ്മം മിനുസമുള്ളതായിരിക്കാൻ ശരിയായ വിധം മസാജ് ചെയ്ത് കൊടുക്കുക. പുറത്തും കൈകാലുകളിലും എല്ലാം ദിവസവും മസാജ് ചെയ്യാം.. ഇത് കുഞ്ഞിന്റെ ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കാനും സഹായിക്കും.
















Comments