ന്യൂഡൽഹി: ‘ദ കശ്മീർ ഫയൽ’സിനെ അപകീർത്തിപ്പെടുത്തിയതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി വക്കീൽ നോട്ടീസയച്ചു.
‘ദ കേരളാ സ്റ്റോറി’യുടെ പ്രദർശനം ബംഗാളിൽ നിരോധിച്ച് കൊണ്ട് ഉത്തരവിട്ട മമത കശ്മീർ ഫയൽസ് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ വേണ്ടി നിർമ്മിച്ച സിനിമയാണെന്ന് കാശ്മീർ ഫയൽസ് എന്നും വിമർശിച്ചിരുന്നു. നടിയും ഭാര്യയുമായ പല്ലവി ജോഷി, നിർമ്മാതാവ് അഭിഷേക് അഗർവാൾ എന്നിവരെ കക്ഷി ചേർത്താണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റിൽ വ്യക്തമാക്കി.
അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച കശ്മീർ ഫയൽസ്, മുസ്ലീം തീവ്രവാദികളാൽ കൊല്ലപ്പെട്ട കശ്മീരി ഹിന്ദുക്കളുടെ ജീവിതവും പലായനവും അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരവധി എതിർപ്പുകളാണ് നേരിട്ടത്. എന്നിട്ടും വൻ വാണിജ്യ വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
















Comments