മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ വലിയൊരു ആരാധകക്കൂട്ടം തന്നെ സൃഷ്ടിച്ച നടൻ കൂടിയാണ് വിജയ്. 34-ാം ജന്മദിനത്തിൽ താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ച ആശംസകൾ തന്നെ അതിന് വലിയ ഉദാഹരണമാണ്. അർദ്ധരാത്രി മുതൽ ആരാധകർ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളും താരത്തിന് ആശംസകളറിയിച്ചിരുന്നു.
തനിക്ക് ആശംസകൾ അറിയിച്ച താരങ്ങളോട് വിജയ് ദേവരക്കൊണ്ട നേരിട്ടെത്തി ആശംസകൾ അറിയിച്ചിരുന്നു.’പിറന്നാൾ ആശംസകൾ ചീഫ്. ഒരു മികച്ച ദിവസവും ഏറ്റവും നല്ല ഒരു വർഷവും ആശംസിക്കുന്നു. ഖുശിയ്‌ക്കായി കാത്തിരിക്കുന്നു. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു,’ എന്നായിരുന്നു മലയാളികളുടെ പ്രിയനടൻ ദുൽഖർ ആശംസകൾ അറിയിച്ചത്.
‘കുഞ്ഞിക്കാ, ഒരുപാട് സ്‌നേഹം നിങ്ങളോട്,’ എന്നായിരുന്നു ദുൽഖറിന്റെ ആശസയ്‌ക്ക് വിജയ്യുടെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു ദുൽഖർ ആശംസകൾ അറിയിച്ചത്. എന്തായാലും താരങ്ങളുടെ സൗഹൃദം ഇതിനോടകം തെന്നിന്ത്യ ആവേശത്തോടെ നോക്കികാണുകയാണ്.
Comments