ബംഗളൂരു: ജനവിധി കാത്ത് കർണാടകം. കർണാടകയിൽ വോട്ടെടുപ്പിന് തുടക്കം. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് തുടരും. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൂടി ചിത്രം കർണാടക നൽകുമെന്നാണ് നിരീക്ഷകരുടെ വാദം. ആകെ 224 സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, കോൺഗ്രസ്, ജനതാദൾ സെക്കുലർ (ജെഡിഎസ്) എന്നീ മൂന്ന് പ്രധാന രാഷ്‌ട്രീയ പാർട്ടികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 224 നിയമസഭാ മണ്ഡലങ്ങളിലായി 2,615 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശ മേഖലകളിലും മൈസൂർ ഹൈദരാബാദ്- കർണാടക മേഖലകളിലും നിരവധിപേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര മേഖലകളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ താരതമ്യേനെകുറവാണ്.
ആദ്യ സമയങ്ങളിൽ കോൺഗ്രസിന് വലിയ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും പിന്നീട് പതിയെ ചിത്രം മാറുകയായിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ രണ്ടു ദിവസത്തെ സന്ദർശനം വലിയ രീതിയിൽ തിരഞ്ഞെടുപ്പ് ഗതിയെ മാറ്റിമറിക്കുകയായിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടകയിലെ വിജയം പാർട്ടിയുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമായി മാറി എന്നാണ് പാർട്ടിയുടെ ഉള്ളിൽ നിന്നുള്ള ശബ്ദം. എന്നാൽ പ്രകടന പത്രികയും രാഹുലിന്റെ കോലാർ പ്രസംഗത്തെ തുടർന്നുണ്ടായ പ്രശന്ങ്ങളും കോൺഗ്രസിനെ ഉലയ്‌ക്കുകയാണ്.
Comments