വോട്ടിംഗ് ദിനത്തിൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഓർമിപ്പിച്ച് മുൻ എംപി രാഹുൽ. പ്രകടന പത്രികയിൽ പരാമർശിച്ചിരിക്കുന്ന അഞ്ച് കാര്യങ്ങളാണ് രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, ഉച്ചിത പ്രയാണ, യുവ നിധി, ഗൃഹജ്യോതി എന്നീ പദ്ധതികളെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. സ്ത്രീകളുടെ അഞ്ച് അവകാശങ്ങൾ സംരക്ഷിക്കപ്പെടും, യുവജനങ്ങളുടെ ഉന്നമനം, പാവപ്പെട്ടവർക്കായുള്ള വിവിധ പദ്ധതികൾ എന്നിവയെ ഓർമ്മിപ്പിക്കുകയാണ് രാഹുൽ. 40 ശതമാനം കമ്മീഷൻ രഹിത കർണാടകയ്‌ക്കായി കൈക്കോർക്കാമെന്നും ട്വീറ്റിൽ പറയുന്നു.
कर्नाटक का वोट…
5 गारंटी के लिए,
महिलाओं के अधिकार के लिए,
युवाओं के रोज़गार के लिए,
गरीबों के उत्थान के लिए।आएं, ज़्यादा से ज़्यादा संख्या में मतदान करें,
‘40% कमीशन’ मुक्त, प्रगतिशील कर्नाटक का साथ में निर्माण करें।#CongressWinning150 pic.twitter.com/3ycwYtabcN— Rahul Gandhi (@RahulGandhi) May 10, 2023
’40 ശതമാനം കമ്മീഷൻ സർക്കാർ’ എന്ന തരത്തിൽ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ പത്രപരസ്യത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾക്ക് വ്യക്തമായ രേഖകൾ ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ് തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത്.
40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാർ എന്നായിരുന്നു കോൺഗ്രസിന്റെ പരസ്യത്തിലെ ആരോപണം. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. തുടർന്ന് ബിജെപി നേതാവ് ഓം പതക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ കോൺഗ്രസ് ലംഘിച്ചെന്നും പ്രഥമ ദൃഷ്ട്യ കമ്മീഷൻ കണ്ടെത്തിയിരുന്നു.ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും മറുപടി നൽകില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
1️⃣ Yuva Nidhi: Assistance
2️⃣ Anna Bhagya: Sustenance
3️⃣ Gruha Jyothi: Affordability
4️⃣ Uchita Prayana: Accessibility
5️⃣ Gruha Lakshmi: EmpowermentCongress’ #5GuaranteesPratigne will relieve people of Karnataka from the pain BJP’s 40% Commission Sarkara has inflicted on them. pic.twitter.com/HeBgaQQbzZ
— Rahul Gandhi (@RahulGandhi) May 9, 2023
തോൽവിയെ ഭയക്കും വിധമാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. പുറത്തുവരുന്ന ജനകീയ സർവേ ഫലങ്ങളിലും പ്രതിഫലിക്കുന്നത് അതുതന്നെയാണ്. പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യമായി മാറിയിരിക്കുകയാണ് കർണാടകയിലെ വിജയം.
ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവേ ഫലം പറയുന്നത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവേയിൽ പറയുന്നു.
Comments