തിരഞ്ഞെടുപ്പ് ചട്ട ലംഘനം; വോട്ടിംഗ് ദിനത്തിൽ വ്യാജ പ്രചരണവുമായി രാഹുൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തിരഞ്ഞെടുപ്പ് ചട്ട ലംഘനം; വോട്ടിംഗ് ദിനത്തിൽ വ്യാജ പ്രചരണവുമായി രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 09:21 am IST
FacebookTwitterWhatsAppTelegram

വോട്ടിംഗ് ദിനത്തിൽ കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ ഓർമിപ്പിച്ച് മുൻ എംപി രാഹുൽ. പ്രകടന പത്രികയിൽ പരാമർശിച്ചിരിക്കുന്ന അഞ്ച് കാര്യങ്ങളാണ് രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, ഉച്ചിത പ്രയാണ, യുവ നിധി, ഗൃഹജ്യോതി എന്നീ പദ്ധതികളെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. സ്ത്രീകളുടെ അഞ്ച് അവകാശങ്ങൾ സംരക്ഷിക്കപ്പെടും, യുവജനങ്ങളുടെ ഉന്നമനം, പാവപ്പെട്ടവർക്കായുള്ള വിവിധ പദ്ധതികൾ എന്നിവയെ ഓർമ്മിപ്പിക്കുകയാണ് രാഹുൽ. 40 ശതമാനം കമ്മീഷൻ രഹിത കർണാടകയ്‌ക്കായി കൈക്കോർക്കാമെന്നും ട്വീറ്റിൽ പറയുന്നു.

कर्नाटक का वोट…

5 गारंटी के लिए,
महिलाओं के अधिकार के लिए,
युवाओं के रोज़गार के लिए,
गरीबों के उत्थान के लिए।

आएं, ज़्यादा से ज़्यादा संख्या में मतदान करें,
‘40% कमीशन’ मुक्त, प्रगतिशील कर्नाटक का साथ में निर्माण करें।#CongressWinning150 pic.twitter.com/3ycwYtabcN

— Rahul Gandhi (@RahulGandhi) May 10, 2023

’40 ശതമാനം കമ്മീഷൻ സർക്കാർ’ എന്ന തരത്തിൽ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ പത്രപരസ്യത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങൾക്ക് വ്യക്തമായ രേഖകൾ ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ് തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുന്നത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരസ്യം; ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം, അല്ലാത്ത പക്ഷം നിയമനടപടി; ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാർ എന്നായിരുന്നു കോൺഗ്രസിന്റെ പരസ്യത്തിലെ ആരോപണം. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. തുടർന്ന് ബിജെപി നേതാവ് ഓം പതക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ കോൺഗ്രസ് ലംഘിച്ചെന്നും പ്രഥമ ദൃഷ്ട്യ കമ്മീഷൻ കണ്ടെത്തിയിരുന്നു.ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും മറുപടി നൽകില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.

1️⃣ Yuva Nidhi: Assistance
2️⃣ Anna Bhagya: Sustenance
3️⃣ Gruha Jyothi: Affordability
4️⃣ Uchita Prayana: Accessibility
5️⃣ Gruha Lakshmi: Empowerment

Congress’ #5GuaranteesPratigne will relieve people of Karnataka from the pain BJP’s 40% Commission Sarkara has inflicted on them. pic.twitter.com/HeBgaQQbzZ

— Rahul Gandhi (@RahulGandhi) May 9, 2023

തോൽവിയെ ഭയക്കും വിധമാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. പുറത്തുവരുന്ന ജനകീയ സർവേ ഫലങ്ങളിലും പ്രതിഫലിക്കുന്നത് അതുതന്നെയാണ്.  പാർട്ടിയുടെ നിലനിൽപ്പിന്റെ ആവശ്യമായി മാറിയിരിക്കുകയാണ് കർണാടകയിലെ വിജയം.

ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവേ ഫലം പറയുന്നത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവേയിൽ പറയുന്നു.

Tags: CongressrahulKarnataka ElectionKarnataka2023
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies