കൊല്ലം: യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധം കത്തുന്നു. കൊല്ലം -കൊട്ടാരക്കര റോഡ് ഉപരോധിച്ച് ബിജെപിയുടെ പ്രതിഷേധം. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൂർണമായും ഗതാഗത സ്തംഭിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്. സ്ഥലത്തേക്ക് കൂടുതൽ പ്രവർത്തകരെത്തുന്നുണ്ട്.
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രവർത്തകർ പൂർണമായും സഹകരിക്കുന്നില്ലെന്നും നീതി ലഭിക്കും വരെ പ്രതിഷേധം നടത്തുമെന്നും ബിജെപി അറിയിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവമുണ്ടായതായും ബിജെപി ആരോപിച്ചു.
നാടിനെ ഞെട്ടിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. .ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45 നാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയായതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിംഗ്. ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ ഹർജി നൽകി.
ഇന്റേണുകൾ, ഹൗസ് സർജൻസ് എന്നിവർക്ക് സുരക്ഷ ഉറപ്പുവരുത്തണം .നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന വിദ്യാർത്ഥികൾക്കും നൽകണമെന്നാണ് ആവശ്യം.ഹർജി ഇന്ന് ഉച്ചയ്‌ക്ക് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
















Comments