കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമത്തിൽ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവികാസങ്ങൾ വിവരിച്ച് ദൃക്‌സാക്ഷി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
കസ്റ്റഡിയിലെടുത്ത് പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം നടന്നത്. ആദ്യം പോലീസുകാരിയെ കുത്തിയ സന്ദീപ് ഡ്രസിംഗ് റൂമിനരികിൽ നിന്ന് യുവ ഡോക്ടറായ വന്ദന ദാസിന്റെ അടുത്തേയ്‌ക്ക് എത്തി നിലത്ത് തള്ളിയിടുകയായിരുന്നു. തുടർന്ന് ഡോക്ടറെ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. യുവാവിന്റെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്.
ഇന്ന് പുലർച്ചെ വലിയ ബഹളം കേട്ടാണ് ഇറങ്ങിയോടിച്ചെന്നത്. അക്രമി പോലീസുകാരെ ഇടിക്കുകയും, ഇയാളുടെ കൈയിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എന്റെ നേർക്ക് വീശിയിരുന്നു. സംഭവത്തിനിടയിൽ ഹോം ഗാർഡിന് മൂന്നോ നാലോ തവണ കുത്തേറ്റിരുന്നു. കൂടാതെ, എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ കുത്തിയിരുന്നു. ഇതേ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന എല്ലാവരും ഓടിരക്ഷപ്പെടുകയും ആശുപത്രിയുടെ മുൻ വാതിൽ അടയ്‌ക്കുകയും ചെയ്തു. ഇതിനിടയിൽ യുവ ഡോക്ടർ ഡ്രസിംഗ് റൂമിലായിരുന്നു. തുടർന്ന പ്രതി
ഡോക്ടറെ തള്ളിയിട്ട് തലയുടെ വശത്തായി കുത്തുകയായിരുന്നു. ഇതേ സമയം, കൂടെ ജോലിചെയ്യുന്ന മറ്റൊരു ഹൗസ് സർജനെത്തി പ്രതിയെ തള്ളിയിട്ടതിനു ശേഷം കാലിൽ പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രതി വന്ദന ഡോക്ടറുടെ ശരീരത്തിൽ കുറേ തവണ കുത്തിയിരുന്നു. അതിനുശേഷം അവിടെയുണ്ടായിരുന്നവർ ചേർന്ന് ഡോക്ടറെ എടുത്തുകൊണ്ട് പുറത്തേയ്‌ക്ക്് ഓടി. തുടർന്ന് പോലീസ് എത്തിയതിനു ശേഷം പ്രതി ബ്ലേഡ് താഴേയ്‌ക്ക് വലിച്ചെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷി വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ.
















Comments