തിരുവന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് എഫ്‌ഐആർ സമർപ്പിച്ചു. വന്ദനയെ സന്ദീപ് പിന്തുടർന്ന് തുരുതുരെ കുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മുറിവിൽ മരുന്ന് വെയ്‌ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി. ശേഷം യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ സന്ദീപ് നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ച് വീണ്ടും വന്ദനയ്‌ക്കെതിരെ തിരിഞ്ഞു. തുടർന്ന് ഒബ്‌സർവേഷൻ റൂമിൽ ഓടിക്കയറിയ ഇയാൾ വന്ദനയുടെ പിടലിക്കും, തലയിലും തുരുതുരാ കുത്തുകയായിരുന്നു . വന്ദന അവശയായി നിലത്തു വീണപ്പോൾ സന്ദീപ് നിലത്തിട്ടുകുതിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
എഡിജിപിപി എം ആർ അജിത് കുമാറും ദൃക്‌സാക്ഷിയും മാദ്ധ്യങ്ങളോട് പറഞ്ഞതിന് കടകവിരുദ്ധമായാണ് പോലീസ് എഫ്‌ഐആർ. ആദ്യം പോലീസിനാണ് കുത്തേറ്റതെന്നാണ് എഡിജിപി പറഞ്ഞത്. എന്നാൽ വന്ദനയ്‌ക്കാണ് ആദ്യം കുത്തേറ്റതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തമായിരുന്നില്ല. ഡോക്ടർ പരിശോധിച്ച ശേഷം എക്‌സറേ എടുക്കുന്നതിനും മുറിവ് കെട്ടിവെക്കുന്നുതിനുമായി ഇയാളെ കൊണ്ടുപോയി. ഈ സമയത്താണ് പ്രതി അക്രമാസക്തമായതെന്നാണ് എഡിജിപി പറഞ്ഞത്.
Comments