അനായാസ അഭിനയം കൊണ്ട് രാജ്യമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച സിനിമകളാണ് അദ്ദേഹം സമ്മാനിച്ചു കഴിഞ്ഞത്. മോഹൻലാലിനെ കുറിച്ച് തമിഴ് നടൻ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.
മോഹൻലാൽ ഇതിഹാസമാണെന്ന് പറഞ്ഞ വിജയ് സേതുപതി, അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനിരുന്നതാണെന്നും എന്നാൽ ഡേറ്റ് പ്രശ്‌നം കാരണം അത് നടന്നില്ലെന്നും പറയുന്നു. ഒരു ചാനലിന് നൽകിയ പഴയൊരു അഭിമുഖത്തിൽ ആയിരുന്നു സേതുപതിയുടെ പ്രതികരണം.
കേരളത്തിലും എനിക്ക് നിരവധി ആരാധകരുണ്ട്. അവരുടെ സന്ദേശങ്ങൾ എനിക്ക് കിട്ടാറുമുണ്ട്. എന്നോടുള്ള സ്‌നേഹമാണ് സന്ദേശങ്ങളിലൂടെ വ്യക്തമാക്കുന്നത്. വളരെ കുറച്ച് മലയാള സിനിമകൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ. തന്മാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്, പിന്നെ ഭ്രമരവും. വളരെ മികച്ച നടനാണ് മോഹൻലാൽ സർ. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ ഡേറ്റ് കാരണം നടന്നില്ല, വിജയ് സേതുപതി പറഞ്ഞു.
മോഹൻലാൽ ഇതിഹാസമാണ്. ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരങ്ങളൊന്നും ആരും പാഴാക്കില്ല. തന്മാത്രയിൽ ഓഫീസിൽ നിന്നും വരുന്ന മോഹൻലാൽ സർ കുളിക്കുന്നൊരു രംഗം ഉണ്ട്. അതെനിക്ക് കണ്ടിരിക്കാൻ പറ്റിയില്ല. പഠിക്കാനായാണ് ഞാൻ ആ സിനിമ കാണുന്നതെന്ന് എനിക്കറിയാം. പക്ഷേ ആ രംഗം എനിക്ക് കണ്ടിരിക്കാൻ സാധിച്ചില്ല. മെമ്മറി ലോസ് വന്നിട്ടുള്ള ബെഡ്‌റൂം സീനുണ്ട്. അതൊന്നും ഒരു രക്ഷയും ഇല്ല, വിജയ് സേതുപതി കൂട്ടിച്ചേർത്തു.
Comments