ഛണ്ഡീഗഡ്: ഹരിയാനയിൽ കേരള സ്‌റ്റോറിയ്‌ക്ക് നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്താരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും നികുതി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിലും നികുതി ഒഴിവാക്കുന്നത്.
റിലീസിന് പിന്നാലെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ 50 കോടിയിലധികമാണ് ബോക്‌സ്ഓഫീസ് കളക്ഷൻ. 37 രാജ്യങ്ങളിൽ മെയ് 12-ന് ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്ന് നായിക ആദാ ശർമ വ്യക്തമാക്കി.
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആദാ ശർമയാണ് നായിക.വിപുൽ ഷാ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തെ പരാമർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നായിക ആദാ ശർമ നന്ദി പറഞ്ഞിരുന്നു. സിനിമാ കാണാത്തവരാണ് ചിത്രത്തെ എതിർക്കുന്നതെന്ന് നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിനുള്ള ഉപകരങ്ങളാക്കി മാറ്റുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
















Comments