ബോക്‌സ്ഓഫീസിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്ന സിനിമ കേരള സ്റ്റോറി കൂടുതൽ റിലീസിനൊരുങ്ങുന്നു. വെള്ളിയാഴ്ച 37 രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിലെ നായിക ആദാ ശർമയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സിനിമയ്‌ക്ക് പിന്തുണ അറിയിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തു താരം. നിലവിലെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സിനിമ. തന്റെ പ്രകടനത്തെ അഭിനന്ദിച്ചവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. വ്യാജ സംഭവങ്ങളാണെന്ന് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നവരോട് ഐഎസ്‌ഐഎസ്, വധു എന്നിങ്ങനെ ഇന്റർനെറ്റിൽ തിരഞ്ഞാൽ മതിയെന്നും കാര്യങ്ങൾ ബോധ്യപ്പെടുമെന്നും നടി പറഞ്ഞു. നിരവധി തവണ തെളിവുകൾ ഉണ്ടായിട്ടും അത് കാണാത്തവരോടാണ് ഈ അഭ്യർത്ഥനയെന്നും നടി പറഞ്ഞു.
Thank you to all the crores of you who are going to watch our film,thank you for making it trend,thank you for loving my performance.This weekend the 12th #TheKeralaStory releases internationally in 37 countries (or more) ❤️❤️ #adahsharma pic.twitter.com/XiVnvBIQPw
— Adah Sharma (@adah_sharma) May 10, 2023
പ്രേക്ഷകശ്രദ്ധ നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്. ആദാ ശർമയുടെ അഭിനയം കരയിച്ചുവെന്ന് ചിലർ പ്രതികരിച്ചു. സിനിമയുടെ ടീസർ കണ്ട് പ്രതിഷേധിച്ചവർ ചിത്രം കണ്ടതിന് ശേഷം അണിയറ പ്രവർത്തകർക്ക് മാപ്പ് പറഞ്ഞ് സന്ദേശം അയച്ചിരുന്നു. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത് വിപുൽ ഷാ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ നിന്നുള്ള സ്ത്രീകളെ മതം മാറാൻ നിർബന്ധിതരാക്കുന്നതും ഭീകര സംഘടനയായ ഐസിലേക്ക് റിക്രൂട്ട് ചെയ്യുന്നതും എങ്ങനെയെന്ന് ചിത്രീകരിക്കുന്നു.
















Comments