തിരുവനന്തപുരം: നെടുമങ്ങാട് വെള്ളാഞ്ചിറ ആയിരവല്ലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ട സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കഴിഞ്ഞമാസം 26ന് രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ നെടുമങ്ങാട് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അന്വേഷണത്തിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികം നടക്കാനിരിക്കെ ആയിരുന്നു അക്രമം നടന്നത്. തുടർന്ന് ശ്രീകോവിൽ പുനഃസ്ഥാപിക്കുകയും ഉത്സവം നടത്തുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷവും മൗനം പാലിക്കുകയാണ് പോലീസ്. ഈ സാഹചര്യത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിയ്‌ക്ക്
ഭക്തജനങ്ങൾ പ്രതിഷേധ പ്രകടനം നടത്തും.
ക്ഷേത്ര പ്രതിഷ്ഠാ വാർഷികം ക്ഷേത്രത്തിൽ പുറം പണികൾ നടക്കുന്ന സമയം ശ്രീകോവിലിന്റെ വാതിൽ കത്തിച്ച് ഇട്ടിരിക്കുന്നത് ജോലിക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിലുകൾക്ക് മുന്നിൽ വിറക് കൂട്ടിയിട്ട് തീവെയ്‌ക്കുകയായിരുന്നു. ശ്രീ കോവിലിന്റെ വാതിലുകൾ ഭാഗീകമായി കത്തി നശിക്കുകയും ചെയ്തിരുന്നു. മെയ് 2- നായിരുന്നു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം നടന്നത്. മോക്ഷണ ശ്രമത്തെ തുടർന്നാണ് തീയിട്ടതെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം.
















Comments