സാമൂഹ മാദ്ധ്യമങ്ങൾ വഴി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാട്ടി സംവിധായകൻ ജൂഡ് ആൻറണി ജോസഫിനെതിരെ നടൻ ആൻറണി വർഗീസ് നിയമ നടപടിയ്‌ക്ക് . സിനിമയിൽ അഭിനയിക്കാൻ 10 ലക്ഷം രൂപ വാങ്ങിയ ശേഷം പിന്മാറിയെന്നും ആ പണം ഉപയോഗിച്ച് ആൻറണി വർഗിസ് സഹോദരിയുടെ വിവാഹം നടത്തിയെന്നുമായിരുന്നു ആരോപണം. ആന്റണി വർഗീസിന്റെ അമ്മയാണ് ജൂഡിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജുഡ് ആന്റണി ജോസഫ് നടൻ ആൻറണി വർഗീസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. സിനിമയിൽ അഭിനയിക്കാൻ പണം വാങ്ങിയ ശേഷം അതിൽ നിന്നും ആൻറണി വർഗീസ് പിന്മാറി. വാങ്ങിയ 10 ലക്ഷം ഉപയോഗിച്ച് സഹോദരിയുടെ കല്യാണം നടത്തിയെന്നുമായിരുന്നു ജൂഡിന്റെ ആരോപണം.
എന്നാൽ തിരക്കഥയിലുണ്ടായ ആശയകുഴപ്പം കാരണമാണ് ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും 2020 ൽ തന്നെ ചർച്ച നടത്തി തുക തിരികെ നൽകിയെന്നും ആൻറണി വർഗീസ് പറഞ്ഞു. നിലവിലെ ആരോപണം തനിക്കും കുടുംബത്തിനും വലിയ വേദനയുണ്ടാക്കിയെന്നും ആൻറണി വർഗീസ്. സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിന് ആന്റണിയുടെ അമ്മയാണ് ജൂഡിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
















Comments