മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ആന്റണി സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും. നിർമ്മാതാക്കളും താരങ്ങളും ഒരുദിവസത്തെ ശമ്പളമാണ് ഇതിനായി മാറ്റിവെച്ചത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ.
ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാവിലെ ലൊക്കേഷനിൽ നടന്ന അനുശോചനത്തിന് ശേഷം നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോളും മറ്റ് അണിയറപ്രവർത്തകരും ചേർന്ന മലപ്പുറം കളക്ട്രേറ്റിൽ നേരിട്ടെത്തി കളക്ടർക്ക് പണം കൈമാറുകയായിരുന്നു.
Comments