തിരുവനന്തപുരം ; കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്‍ യുഎഇ സന്ദർശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു പോകാനായിരുന്നു തീരുമാനം. നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം വിമാനത്താവളത്തിൽ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മടങ്ങി.
എന്നാൽ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രം അനുമതി നൽകി. വ്യാഴാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്.
മെയ് 12ന് രാവിലെ അജ്മാനിലും വൈകിട്ട് ബഹ്‌റൈനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര തീരുമാനത്തോടെ സജി ചെറിയാന്റെ യുഎഇ ബഹ്‌റൈന്‍ യാത്ര നിലവില്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം സമാനമായ വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു.
















Comments