രാജ്യത്തെ ആദ്യ എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം 2024-ഓടെ സജ്ജമാക്കും. കർണാടകയിലെ മൈസൂർ യൂണിവേഴ്‌സിറ്റിയിലാണ് എൽ.ഇ.ഡി ഡോം പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് (ഐഐഎ) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലോകമ്പൊടുമുള്ള പ്ലാനിറ്റോറിയങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത പ്രൊജക്ഷൻ സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായ ലൈഫ് ഇമേജുകൾക്ക് കൃത്യത ഉറപ്പാക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. കാഴ്ചക്കാരുടെ കണ്ണുകൾക്ക് മുന്നിൽ മിന്നുന്ന ജീവിതസമാനമായ പ്രദർശനത്തിൽ, സ്വപ്നതുല്യമായ രാത്രി ആകാശം അതിന്റെ എല്ലാ ആകാശ വിസ്മയങ്ങളോടും കൂടി കാണുന്ന രീതിയിലാണ് പ്ലാനിറ്റോറിയം നിർമ്മിക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ എൽഇഡി ഡോം പ്ലാനിറ്റോറിയമാണ് നടപ്പിലാക്കുന്നത്.
എൽഇഡി ലൈറ്റുകളുടെ പാനലുകളാൽ നിർമ്മിതമായിരിക്കും പ്ലാനിറ്റോറിയം. ഒരേ സമയം 150 സന്ദർശകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. മൈസൂർ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ചാമുണ്ഡി മലനിരകളുടെ താഴ്വരയിലാണ് പുതിയ പ്ലാനിറ്റോറിയം നിർമ്മിക്കുക. കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഏജൻസിയാണ് കെട്ടിടത്തിന്റെ പ്ലാൻ രൂപകൽപന ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പൂർത്തിയായാൽ, 2024-ഓടെ പദ്ധതി തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments