വിജയ രഥത്തിലേറി കേരള സ്‌റ്റോറി. യാഥാർത്ഥ്യത്തിന്റെ പുതിയ മുഖം പുറം ലോകത്തെ അറിയിച്ച ചിത്രം ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിലേക്ക്. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ നേടിയത് 80.86 കോടി രൂപയാണ്. കേരള സ്റ്റോറി ആദ്യ ദിനം 8.03 കോടി, ശനിയാഴ്ച 11.22 കോടി, ഞായറാഴ്ച 16.40 കോടി, തിങ്കളാഴ്ച 10.07 കോടി,ചൊവ്വാഴ്ച 11.14 കോടി, ബുധനാഴ്ച 12 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്കുകൾ.
കേരളത്തിലെ മൂന്ന് പെൺകുട്ടികളെ നാടുകടത്തി ഭീകരസംഘടനയായ ഐഎസിൽ ചേർത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഉപകരണമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കി തരുന്ന ചിത്രമാണ് സുദിപ്‌തോ സെന്നിന്റെ കേരള സറ്റോറി. വിപുൽ ഷായാണ് ചിത്രത്തിന്റെ നിർമ്മാണം. ആദാ ശർമയാണ് നായിക കഥാപാത്രത്തിലെത്തുന്നത്. യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഭീകരവാദത്തെ മറയില്ലാതെ അവതരിപ്പിച്ച ചിത്രത്തിനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രം കേരളത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും സാക്ഷര കേരളത്തിൽ ഇത്തരം പ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് അവരുടെ വാദം. എന്നാൽ ചിത്രം ഭീകര സംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നത്.
















Comments