ഇടവിട്ട് മഴ പെയ്യുന്ന ഈ സമയത്ത് കൊതുക് ശല്യം ശക്തമാണ്. മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ് തുടങ്ങിയ രോഗങ്ങൾ കൊതുക് കടിയിലൂടെ പകരുന്നതിനാൽ ശ്രദ്ധ അത്യാവശ്യമാണ്. പ്രാദേശിക കലാവസ്ഥയെയും സാഹചര്യങ്ങളെയും ആശ്രയിച്ച് ഓരോത്തിടത്തും കൊതുകിന്റെ എണ്ണം വ്യത്യാസപ്പെടും. കൊതുക് ശല്യം ഒഴിവാക്കാൻ ആവശ്യമായ മുൻ കരുതൽ ഓരോത്തരും എടുക്കണം. പരിസരം വൃത്തിയാക്കുകയും പാത്രങ്ങളിലും ഓടകളിലുമടക്കം വെള്ളം തങ്ങി നിൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കുകയും വേണം. കൊതുക് വരാതിരിക്കാൻ വീടും പരിസരവും നാം പുകയ്‌ക്കാറുണ്ട്. കൊതുക് കുത്താതിരിക്കാൻ ദേഹത്ത് ക്രീം പുരട്ടുന്നുവരും ധാരാളമാണ്.
സോപ്പ് നന്നായി തേച്ച് കുളിച്ചാൽ കൊതുക് കടിയിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നവരാണ് അധികമാൾക്കാരും. ഇതിന്റെ വാസ്തവമെന്താണ്?. യഥാർത്ഥത്തിൽ, സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ കൊതുക് കൂടുതലായി ആകർഷിക്കും എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സോപ്പിന്റെ സുഗന്ധം മനുഷ്യരിലേയ്‌ക്ക് കൊതുക് കൂടുതൽ ആകർഷിക്കപ്പെടാൻ കാരണമാകും. അടുത്തിടെ നാല് ജനപ്രിയ സോപ്പുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ മൂന്ന് സോപ്പുകളുടെയും ഗന്ധം കൊതുക് ആകർഷിക്കാൻ കാരണമായെന്ന് ഗവേഷകർ പറയുന്നു.
കൊതുകുകൾ സോപ്പിന്റെ ഗന്ധത്തിലേയ്‌ക്ക് ആകർഷിക്കപ്പെടാം. കാരണം, അവ രക്തം ഭക്ഷിക്കാത്തപ്പോൾ, സസ്യ അമൃതും പഞ്ചാസാരയും ഭക്ഷിക്കുന്നു. അതുകൊണ്ട് തന്നെ സോപ്പുകളുടെ സുഗന്ധവും കൊതുക് ഇഷ്ടപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള നിരവധി ഇന്റർമോഡൽ സൂചനകളെ അടിസ്ഥാനമാക്കിയാണ് കൊതുകുകൾ ആളുകളിലേക്ക് ആകർഷിക്കപ്പെടുന്നത്. ശ്വാസം, മെറ്റബോളിസം അല്ലെങ്കിൽ ചർമ്മത്തിലെ മൈക്രോബയോട്ട ഉൽപ്പാദിപ്പിക്കുന്ന ദുർഗന്ധങ്ങൾ, ധരിക്കുന്ന വസ്ത്രം പോലുള്ള ദൃശ്യ സൂചകങ്ങൾ എന്നിവയും അതിൽപ്പെടും.
















Comments