കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. ഓരോ സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ സമയക്രമം മെയ് 19 മുതൽ നിലവിൽ വരും.
സമയക്രമത്തിലെ മാറ്റം ഇങ്ങനെ..
തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് രാവിലെ 6.08ന് എത്തും.
കോട്ടയത്ത് 7.24ന്
എറണാകുളത്ത് 8.25ന്
തൃശൂർ 9.30ന്
കാസർകോട് നിന്ന് മടങ്ങി വരുമ്പോൾ തൃശൂരിൽ വൈകിട്ട് എത്തുന്ന സമയം 6.10.
എറണാകുളത്ത് 7.05ന്
കോട്ടയത്ത് എട്ട് മണിക്ക്
കൊല്ലത്ത് 9.18ന്
Comments