ബിലാവൽ ഭൂട്ടോയുടെ ആഗ്രഹത്തെ പരിഹസിച്ച് അനിൽ കെ ആന്റണി. പാകിസ്താൻ അരാജകത്വത്തിലാണ് അതിനിടയിലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനാണ് പാകിസ്താന്റെ ശ്രമം എന്ന് അനിൽ കെ ആന്റണി പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പോസ്റ്റ് പങ്കുവെച്ചാണ് അനിൽ ഇത് പറഞ്ഞത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞത് പോലെ അധിനിവേശ കശ്മീരിൽ നിന്നും പാകിസ്ഥാൻ എപ്പോഴാണ് ഒഴിയുന്നതെന്നത് മാത്രമേ കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്ക് ചർച്ച ചെയ്യാനൊള്ളു എന്നും അനിൽ പറഞ്ഞു.
ഹുറിയത്ത് കോൺഫറൻസ് പ്രതിനിധി സംഘവുമായുള്ള യോഗത്തിലാണ് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയത്തിൽ ഉറച്ച പിന്തുണയെ പറ്റി സംസാരിച്ചു എന്നും ന്യായമായ പോരാട്ടത്തിൽ കശ്മീരി ജനതയുടെ ധൈര്യത്തിനും ത്യാഗത്തിനും താൻ അഭിവാദ്യങ്ങൾ നേരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വ്യഗ്രത കാട്ടുന്ന പാകിസ്താൻ നിലവിൽ ആഭ്യന്തര സംഘർഷം കാരണം പ്രതിസന്ധിയിലാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റോടെയാണ് പാകിസ്താനിൽ ആഭ്യന്തര പ്രതിസന്ധിയ്‌ക്ക് തുടക്കം കുറിച്ചത് എന്നാൽ പാകിസ്താനിലെ ഈ പ്രതിസന്ധികളെ കാണാതെ ഇന്ത്യയുടെ കാര്യങ്ങളിലാണ് പാകിസ്താന്റെ ശ്രദ്ധ. പാകിസ്താനിൽ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തികളിൽ പാക് ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















Comments