തിരുവനന്തപുരം: എക്‌സൈസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബെനാമി കള്ള്ഷാപ്പ് ഇടപാടുകളിൽ ഒന്ന് പിടിയിൽ. തൃശൂർ ചാലക്കുടി സ്വദേശി ശ്രീധരനാണ് കള്ള് ഷ്പ്പുകൾ ബെനാമി പേരിൽ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് തിരുവനന്തപപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിലെ 12 റേഞ്ചുകളിലുള്ള കള്ളുഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ശ്രീധരന്റെ ബന്ധുക്കളുടെ പേരിൽ തൊണ്ണൂറോളം ഷാപ്പുകൾ ബെനാമി പേരിൽ നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.
പഞ്ചാബിലെ കായ സ്പിരിറ്റ് എന്ന ഡിസ്റ്റലറിയ്‌ക്ക് 35 ലക്ഷം രൂപ കൈമാറിയതും തുടർന്ന് എക്‌സൈസ് പരിശോധനയിൽ കണ്ടെത്തി. കള്ളുഷാപ്പിന്റെ പ്രവർത്തനത്തിന് വേണ്ടി ഡിസ്റ്റലറികളിൽ നിന്ന് സ്പിരിറ്റ് വാങ്ങേണ്ടതില്ല. വ്യാജ കള്ള് ഉണ്ടാക്കുന്നതിനാണ് സ്പിരിറ്റ് വാങ്ങിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സംശയം നിലനിൽക്കുന്നതിനാൽ ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും.
അബ്കാരി നിയമപ്രകാരം ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കാൻ സാധിയ്‌ക്കും. ലൈസൻസ് ലഭിച്ചയാൾ നടത്തിപ്പ് അവകാശം മറ്റൊരാൾക്ക് കൈമാറാൻ ്പാടില്ല. ദക്ഷിണമേഖല എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസി. എക്‌സൈസ് കമ്മീഷണർ സംസ്ഥാനത്തെ എൺപതിൽ അധികം കള്ളുഷാപ്പുകൾ ശ്രീധരൻ നടത്തുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെനാമിയായി കള്ള് ഷാപ്പുകൾ നടത്തുന്നുവെന്ന് കണ്ടെത്തിയത്. ഷാപ്പുകളുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്ന കമ്പനി ശ്രീധരന്റെ ഭാര്യയുടെ പേരിലാണ് ഉള്ളതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
















Comments