കാളവണ്ടിയെ എസ്‌യുവി ഇടിച്ചാൽ എന്ത് സംഭവിക്കും. ഹ്യൂണ്ടായ് വെന്യൂ എസ്‌യുവി ഒരു കാളവണ്ടിയെ ഇടിച്ച് മറിയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വെന്യൂ എസ്‌യുവിയുടെ ഏതാനും മീറ്ററുകൾ മാത്രം പിറകിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിന്റെ ഡാഷ്‌ബോർഡ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
ശ്രദ്ധേയമായ ഒരു കാര്യമെന്തെന്നാൽ അപകടത്തിൽപ്പെട്ട എസ്‌യുവി അമിതവേഗത്തിലോ നിയമവിരുദ്ധമായോ അല്ല സഞ്ചരിച്ചിരുന്നത്. ശരാശരി വേഗതയിൽ മാത്രം പോയിരുന്ന എസ്‌യുവി പെട്ടെന്ന് റോഡരികിലൂടെ പോകുകയായിരുന്ന ഉന്തുവണ്ടിയെ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.
തമിഴ്‌നാട്ടിലെ തെങ്കാശി-രാജപ്പാളയം റോഡിലാണ് വൈറലായ ഈ അപകടമുണ്ടായത്. യാതൊരു ട്രാഫിക്കുമില്ലാത്ത റോഡിലൂടെ വെറും 40-50 കിലോ മീറ്റർ വേഗതയിലാണ് എസ്‌യുവി പോകുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. മുമ്പിലുണ്ടായിരുന്ന കാളവണ്ടി, കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഡ്രൈവറുടെ ശ്രദ്ധ മാറുന്ന എന്തെങ്കിലും കാറിനുള്ളിൽ സംഭവിച്ചിരിക്കാമെന്നാണ് സൂചന.
വൈറലായ വീഡിയോ കാണാം..
















Comments