വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നമില്ല. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് പ്രതിയ്‌ക്ക് മാനസിക രോഗമില്ലെന്ന് തെളിഞ്ഞത്. എല്ലാ കാര്യങ്ങളെ പറ്റിയും പ്രതി കൃത്യമായി പ്രതികരിക്കുന്നുണ്ട്. ആശുപത്രിയിലെ ആക്രമം പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടാണെന്ന് സന്ദീപ് പറഞ്ഞു. ഡോ. അരുണാണ് സന്ദിപിനെ പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു നിഷ്ഠൂരമായ കൊലപാതകം നടന്നത്. കോട്ടയം സ്വദേശിനി 23-കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലം താലൂക്ക് ആശുപത്രയിലാണ് സംഭവം. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.
നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് പ്രതിയായ സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്.
















Comments