ലക്നൗ: യുപിയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയത്തിന് ബിജെപി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിന് ബിജെപിയുടെ അർപ്പണബോധമുള്ള, കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും സദ്ഭരണം ഇഷ്ടപ്പെടുന്ന ഉത്തർപ്രദേശിലെ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ – യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 17 കോർപ്പറേഷൻ മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 16 എണ്ണമാണ് ബിജെപി നേടിയെടുത്തത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ മാർഗനിർദേശവും ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ജനപക്ഷ, വികസന, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലുള്ള അപാരമായ പൊതുജന വിശ്വാസത്തെയും ഈ വൻ വിജയം പ്രതിഫലിപ്പിക്കുന്നു കഴിഞ്ഞദിവസം യോഗി ആദിത്യനാഥ് പറഞ്ഞു. ഇരട്ട എൻജിനുകളുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ജനങ്ങൾ ബിജെപിയിൽ തൃപ്തരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, മറ്റ് ബിജെപി നേതാക്കൾ എന്നിവരും യോഗി ആദിത്യനാഥിനെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചിരുന്നു.
Comments