ന്യൂയോർക്ക്: ചൊവ്വയിൽ നദിയൊഴുകിയിരുന്നതായി കണ്ടെത്തി നാസയുടെ പെർസിവേറൻസ് റോവർ. റോവർ പകർത്തിയ നദി ഒഴുകിയിരുന്നതായി കരുതപ്പെടുന്ന പ്രദേശത്തിന്റെ ചിത്രവും നാസ പങ്കുവെച്ചു. പെർസിവേറൻസ് റോവറിലെ മാസ്റ്റ്കാം ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.
ചൊവ്വയുടെ വടക്കായി സ്ഥിതി ചെയ്യുന്ന ജെസീറോ ക്രേറ്ററിലൂടെ 28 മൈൽ വീതിയിൽ നദി ഒഴുകിയിരുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ കാണപ്പെടുന്ന ശൃംഖലകൾ നദി അഗ്‌നി പർവതത്തിലേക്കാണ് ഒഴുകിയിരുന്നതെന്ന് സൂചന നൽകുന്നു. ഈ കണ്ടെത്തൽ പുരാതന കാലത്ത് ഗ്രഹത്തിൽ ജീവനുള്ള വസ്തുക്കൾ ഉണ്ടായിരുന്നോയെന്നുള്ള പഠനത്തിന് സഹായകരമാകുമെന്ന് നാസ അറിയിച്ചു.
രണ്ട് വർഷമായി ജെസീറോ ഗർത്തത്തിൽ പര്യവേക്ഷണം നടത്തുന്ന നാസയുടെ പെർസെവറൻസ് റോവർ ആണ് ചിത്രങ്ങൾ പകർത്തിയത്. മുൻ കാലങ്ങളിൽ ചൊവ്വ തടാകങ്ങളും സമുദ്രങ്ങളും ഉൾക്കൊള്ളുന്ന ഒരു ജലലോകമായിരുന്നു എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അനുമാനം.
















Comments