ചെന്നൈ: തമിഴ്‌നാട് മരക്കാനം എക്കിയാർകുപ്പത്ത് വിഷമദ്യ ദുരന്തം. സംഭവത്തിൽ മൂന്ന്പേർ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസപെൻഡ് ചെയ്തായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
മരിച്ച ഏഴുപേരും 45നും 55നും ഇടയിൽ പ്രായമുള്ളവരാണ്. മദ്യം കഴിച്ചതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായവരെ പുതുച്ചേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജമദ്യം വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്ത് മയക്കുമരുന്ന്, ലഹരി എന്നിവയുടെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാജമദ്യത്തിനെതിരെ സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു.
Comments