മുംബൈ: മുംബൈയിൽ 24 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജൻസ് (ഡിആർഐ) പിടികൂടി. 1.2 കോടിയിലധികം സിഗരറ്റുകളാണ് ഡിആർഐ കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർഷീയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണിൽ പരിശോധന നടത്തിയത്. തുടർന്ന് ഗോഡൗണിൽ ഉണ്ടായിരുന്ന മുഴുവൻ കണ്ടെയ്നറുകളിലും വിദേശ സിഗരറ്റുകൾ നിറച്ചതായി ഡിആർഐ കണ്ടെത്തുകയായിരുന്നു.
വിവിധ ബ്രാൻഡുകളിലുള്ള 1.2 കോടി വിദേശ സിഗരറ്റുകൾ ആർഷീയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണിൽ നിന്ന് കണ്ടെടുത്തതായി ഡിആർഐ അറിയിച്ചു. ഇതുകൂടാതെ, 13 ലക്ഷം വിദേശ സിഗരറ്റുകളുടെ ശേഖരം മറ്റൊരു ഗോഡൗണിൽ നിന്ന് കണ്ടെടുത്തതായും ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശ സിഗരറ്റുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
















Comments