സ്വർണ്ണവേട്ട; കോയമ്പത്തൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് കോടികളുടെ സ്വർണ്ണം പിടികൂടി

Published by
Janam Web Desk

ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ 1.9 കോടിയുടെ സ്വർണ്ണം പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയ നാല് യാത്രക്കാരിൽ നിന്ന 3.03 കിലോ വിദേശ സ്വർണ്ണമാണ് പിടികൂടിയത്. ജിയാവുദീൻ (27), ഷെയ്‌ക്ക് മുഹമ്മദ് (31) എന്നിവരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടികൂടി. ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് ഞായറാഴ്ച കസ്റ്റംസ് പിടികൂടിയത്. ഇതിന് ഏകദേശം 56 ലക്ഷം രൂപ വിലവരും. കരിപ്പൂരിലും ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം ഇന്നലെ പിടികൂടിയിരുന്നു, ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി കടത്താൻ ശ്രമിച്ച 1.8 കോടി രൂപ വിലവരുന്ന മുന്നുകിലോയോളം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

മലപ്പുറം സ്വദേശിയായ പൂതനാരി ഫവാസിൽ നിന്ന് 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു കാപ്സ്യൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോട് മുഹമ്മദ് ജാസിമിൽ നിന്ന് 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു കാപ്‌സ്യൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്ന് 1121 ഗ്രാ സ്വർണ്ണമിശ്രിതമടങ്ങിയ നാലു കാപ്‌സ്യൂളുകളുമാണ് കസ്റ്റംസ് പിടികൂടിയത്.

Share
Leave a Comment