വീശിയടിച്ച് മോക്ക; ബംഗ്ലാദേശിലും മ്യാൻമറിലും വൻ നാശനഷ്ടം; ജാഗ്രത

Published by
Janam Web Desk

നയ്പിഡോ: മ്യാൻമർ- ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞ് വീശി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ്. മ്യാൻമറിലെ പ്രധാന നഗരങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 130 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്.വാർത്താ വിതരണ ശൃംഖല തകർന്നതായാണ് വിവരം. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിറ്റ്വെയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതായും കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നതായും മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മണ്ണിടിച്ചിലിൽ രണ്ട് പേരും മരം വീണ് ഒരാളും മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

അഭ്യായർത്ഥി ക്യാമ്പായ കോക്‌സ് ബസാറിൽ 500-ലധികം മുളവീടുകൾ നശിച്ചിട്ടുണ്ട്. പ്രദേശത്ത് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബസഞ്ചർ ദ്വീപിൽ റോഹിങ്ക്യൻ അഭയാർത്ഥിക്കൾക്കായി 55 ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് വീശുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിന്റെ തെക്ക് കിഴക്കൻ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് മോക്ക സൃഷ്ടിച്ചത്. അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ വൻ തോതിലുള്ള ആളപായമില്ല.

Share
Leave a Comment