എറണാകുളം: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി ഇടപെട്ടതിന് ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നടപടി വേണമെന്നാണ് പരാതി.
ഹൈക്കോടതി സ്വമേധയ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മരട് സ്വദേശി എൻ പ്രകാശാണ് പരാതി നൽകിയത്. ക്രിമിനൽ കോടതിയലക്ഷ്യ കേസ് നൽകാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറലും സമാന പരാതി നൽകിയിട്ടുണ്ട്. വന്ദന വധത്തിന് പിന്നാലെ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി പോലീസിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അവഹേളിച്ച് പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
Comments