വിജയകൊടുമുടിയിലാണ് ആദാ ശർമ നായികയായ കേരള സ്‌റ്റോറി എന്ന ചിത്രം. റിലീസിനെത്തി ഒമ്പതാം ദിനം ചിത്രം 100 കോടി ക്ലബ്ബിലെത്തി. പത്താം ദിനം മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മുതൽ ഏറെ പ്രശംസ നേടുന്ന താരമാണ് സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ആദാ ശർമ.
താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടുന്നുണ്ട്. ഞായറാഴ്ച അമ്മയ്‌ക്കൊപ്പം എത്തിയ ആദാ ശർമ ആരാധകരോട് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അഭിനയത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞ ആരാധകരോട് ഞാനൊരു സാധാരണക്കാരിയാണ്, എനിക്ക് ഈ കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ കഴിവിന്റെ പരമാവധി ചെയ്തു എന്നാണ് ആദാ ശർമ പറഞ്ഞത്. നിങ്ങൾക്കും ഇത്തരം അവസരങ്ങളെ വിനിയോഗപ്പെടുത്താവുന്നതാണെന്നും താരം പറഞ്ഞു. ആരാധകരുമായി ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് താരം മുംബൈ നഗരം വിട്ടത്.
ചിത്രം പ്രദർശനത്തിനെത്തി പത്താം ദിനമായ തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ നേടിയത് 136 കോടി രൂപയാണ്. സിനിമ റിലീസിനെത്തിയ രണ്ടാമത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ഇതുവരെ നേടിയ ഏറ്റവും വലിയ തുകയാണിത്. ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
















Comments