ലൈഫ് മിഷൻ കോഴയിടപാട് വിചാരണ നടപടികൾക്ക് തുടക്കം. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ് ഈപ്പൻ എന്നിവർ ഹാജരായി.സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ അവധി അപേക്ഷ നൽകി. നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിതിന് സമൻസ് നൽകാനായില്ല. കേസ് ജൂൺ 23ലേക്ക് മാറ്റി. നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിതിന് സമൻസ് നൽകാൻ കഴിഞ്ഞിട്ടില്ല.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാർ ലഭിക്കാൻ നാലരക്കോടി യൂണിടാക് കമ്പനി കമ്മീഷൻ നൽകിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഒന്നാം പ്രതിയും സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്. കേസിൽ എം ശിവ ശങ്കറിനെയും സന്തോഷ് ഈപ്പനെയുമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.
Comments