കൊല്ലം: കൊല്ലം ഏരൂരിൽ പട്ടപ്പകൽ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷണം പോയി. ഏരൂർ സ്വദേശി സജിയുടെ ആക്ടീവ സ്‌കൂട്ടറാണ് കഴിഞ്ഞദിവസം മോഷണം പോയത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. സജിയുടെ തോട്ടടുത്ത വീട്ടിലാണ് ആദ്യം മോഷ്ടാവ് എത്തിയത്. പ്രദേശത്ത് മുൻപ് താമസിച്ചിരുന്ന ഒരാളെക്കുറിച്ച് പ്രതി ചോദിച്ചറിയുകയും ചെയ്തു. ഇതിന് ശേഷമാണ് റോഡരികിലേക്ക് നടന്ന് നീങ്ങിയതും സജിയുടെ വീട്ടിലേക്ക് കയറുന്നതും. ഈ സമയം വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു സ്‌കൂട്ടർ. സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് സജിയുടെ മകൾ പുറത്തേക്ക് എത്തിയെങ്കിലും പ്രതി വേഗത്തിൽ വാഹനം ഓടിച്ചു കടന്നു കളയുകയായിരുന്നു.
അന്വേഷണത്തിൽ കുളത്തുപ്പുഴ ഭാഗത്തെ ഒരു പമ്പിൽ നിന്നും സ്‌കൂട്ടറിൽ പെട്രോൾ അടിച്ചതായി കണ്ടെത്തി. ഏരൂർ കുളത്തൂപ്പുഴ തെന്മല സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.
Comments