ന്യൂഡൽഹി: ഇന്ത്യൻ-ചൈീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ ദൗലെറ്റ് ബെഗ് ഓൾഡി സെക്ടറിലാണ് ഇന്ത്യൻ- ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്. സൈനികർ കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.
സുരക്ഷ നിലനിർത്താനും പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും കൂടിക്കാഴ്ചയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിൽ ഇരു സൈനികരും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതായിരുന്നു ചർച്ചയുടെ മുഖ്യ ലക്ഷ്യം.
ഗാൽവാൻ താഴ്വര, പാംഗോങ് ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് നാല് തവണ സൈനികരെ പിരിച്ചുവിട്ടെങ്കിലും ഇപ്പോഴും ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾക്ക് 60,000-ത്തിലധികം വീതം സൈനികരാണുള്ളത്. കൂടാതെ നിരവധി ആയുധങ്ങളും സൈനികർക്ക് വിന്യസിച്ചിട്ടുണ്ട്.
















Comments