12-ാം ദിനം 150 കോടി ക്ലബ്ബിൽ ഇടം നേടി കേരള സ്‌റ്റോറി. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയാണ് സിനിമ. വിവാദങ്ങൾക്കൊന്നും മുഖം കൊടുക്കാതെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
റിലീസിനെത്തി ഒമ്പതാം ദിനം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 11-ാം ദിനമായ തിങ്കളാഴ്ച ചിത്രം 10 കോടി രൂപയാണ് നേടിയത്. സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾ സൃഷ്ടിച്ചവർ പോലും ചിത്രം കണ്ട് കഴിഞ്ഞ് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും മാപ്പ് പറയുന്ന സാഹചര്യം പോലുുമുണ്ടായതായി സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ കാണാമറയത്ത് നടക്കുന്നുണ്ടെന്നും പുറത്തുപറയാത്തതാണെന്നും അത് സംബന്ധിച്ച് സന്ദേശം ലഭിച്ചതായി നടൻ വിജയ് കൃഷ്ണ പറഞ്ഞു.
ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേരാൻ ഇടയാക്കിയ കേരളത്തിലെ സ്ത്രീകളുടെ യഥാർത്ഥ കഥകളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിപുൽ ഷാ നിർമ്മിച്ച ചിത്രത്തിലെ നായിക ആദാ ശർമയാണ് നായിക. യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















Comments