സോണിയയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം; മുദ്രാവാക്യം; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം; മുദ്രാവാക്യം; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ നീക്കവുമായി കോൺഗ്രസ് നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സോണിയയുടെ വസതിക്ക് മുന്നിൽ ഡികെ അനുകൂലികളുടെ പ്രതിഷേധം. ‘ഡികെ ഫോർ സിഎം, വീ എഗൻസ്റ്റ് സിദ്ധ’ എന്നീ മുദ്രാവാക്യങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം. പ്രകടനമായി എത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്നാലെ പ്രവർത്തർ വസതിക്ക് മുന്നിൽ തമ്പടിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് ഡി.കെ ശിവകുമാർ നേതൃത്വത്തോട് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുലയോട് താത്പര്യമില്ലെന്നും ശിവകുമാർ കേന്ദ്ര നേതാക്കളെ അറിയിച്ചു. എന്നാൽ എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് പ്രഖ്യാപനം നടത്തണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു നേതാക്കളും നിലവിൽ ഡൽഹിയിൽ തുടരുകയാണ്.

സിദ്ധരാമയ്യ പാർട്ടി അഭിപ്രായങ്ങളേക്കാൾ വ്യക്തി താത്പര്യം മുന്നിൽവെച്ച് പ്രവർത്തിക്കുന്ന ആളാണെന്ന് ഡികെ ശിവകുമാർ നേതൃത്വത്തോട് പറഞ്ഞു. 2013 ൽ അഞ്ച് വർഷം മുഖ്യമന്ത്രിയാകാൻ പാർട്ടി സിദ്ധരാമയ്യയ്‌ക്ക് അവസരം നൽകി. എന്നാൽ 2018 ൽ ഭരണം നിലനിർത്താൻ സാധിച്ചില്ല. 2019 ൽ പാർട്ടി വിട്ട് പുറത്തുപോയവരെല്ലാം സിദ്ധരാമയ്യയുടെ അനുയായികളാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്നും മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രി സഭയിലേക്കില്ലെന്നും ശിവകുമാർ നേതൃത്വത്തെ അറിയിച്ചു.

മറ്റു തർക്കങ്ങൾ ഉണ്ടായില്ലെങ്കിൽ നാളെ സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള തർക്കം നീളുന്നതിനാൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇരു നേതാക്കളും പ്രശ്ന പരിഹാരത്തിനായി രാഹുലിനെ കാണുമെന്നാണ് അറിയാൻ സാധിക്കുന്നത്. സോണിയയുമായും ഇരുവരും ചർച്ച നടത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മന്ത്രിസഭാ രൂപീകരണത്തിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. ഇതിനോടകം 65 എംഎൽഎമാർ മന്ത്രി സ്ഥാനം അവകാശപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

 

Tags: KarnatakasoniaDK sivakumar
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies