ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക്‌പോയ എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപെട്ടത്. ഇത്തരത്തിൽ വിമാനങ്ങൾ ആകാശ ചുഴിയിൽപ്പെടുന്നത് അപൂർവ്വമാണ്. എന്നാൽ ആന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണം.
ഏഴു യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കുകൾ ഉണ്ടായി. ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു. സിഡ്നിയിൽ എത്തിയ ശേഷം തുടർ ചികിത്സി നൽകിയതായും അധികൃതർ അറിയിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെപ്പറ്റി എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം ആരംഭിച്ചു.
















Comments