ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യത മുൻനിർത്തി പുത്തൻ ലോക്ക് ഫീച്ചറുമായി വാട്‌സ്ആപ്പ്. സ്വകാര്യ ചാറ്റുകൾ സൂക്ഷിക്കുന്നതിനായുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ചാറ്റുകൾ സ്വകാര്യമായി സൂക്ഷിക്കാൻ സാധിക്കും.
കൃത്യമായ പാസ്വേഡ് ഉപയോഗിച്ചോ ബയോമെട്രിക് ഓതന്റിക്കേഷൻ വഴിയോ ഇത്തരത്തിൽ ചാറ്റുകൾ ലോക്ക് ചെയ്യാനാകുന്നതാണ്. ലോക്ക് ചെയ്ത് സൂക്ഷിച്ച ചാറ്റുകളിൽ നിന്ന് സന്ദേശം വരുമ്പോൾ പേര് അറിയാൻ കഴിയില്ല.
പുത്തൻ ഫീച്ചറിനായി ആദ്യം വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. അതിന്‌ശേഷം ലോക്ക് ചെയ്യാനുള്ള ചാറ്റ് തിരഞ്ഞെടുത്ത് ചാറ്റിലെ പ്രൊഫൈൽ എടുക്കുക. തുടർന്ന് ചാറ്റ് ലോക്ക് എന്ന ഓപ്ഷൻ കാണും. ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ വാട്‌സ്ആപ്പിലെ ഹോം പേജിൽ താഴേക്ക് സൈ്വപ്പ് ചെയ്താൽ മതി. ഇത്തരത്തിൽ ഒന്നോ അതിലധികമോ ചാറ്റുകൾ ലോക്ക് ചെയ്യാൻ കഴിയുന്നതാണ്.
















Comments