ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പുഷ്പ-ദ റൂൾ. അല്ലു അർജുൻ – സുകുമാർ ടീമിന്റെ പുഷ്പയുടെ രണ്ടാം ഭാഗം കൂടിയാണ് പുഷ്പ-ദ റൂൾ. ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നതും. ഇതിനിടയിൽ ആരാധകർക്ക് ആവേശമായി ഒരു ട്രെയ്‌ലർ വീഡിയോയും ചിത്രത്തിന്റെ ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
തെന്നിന്ത്യ ഒരുപോലെ കാത്തിരുന്നത് ഫഹദ് ഫാസിൽ, ഭൻവാർ സിംഗ് ഷെഖാവത്തായി എത്തുമോ എന്നതിനായിരുന്നു. ഇടയ്‌ക്ക് ചിത്രത്തിൽനിന്ന് ഫഹദ് പിൻമാറി എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പുറത്തു വന്ന വാർത്തകൾക്കെല്ലാം അവസാനമിട്ടുകൊണ്ടാണ് ചിത്രത്തിന്റെ പുതിയ വാർത്ത പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ തന്നെയാണ് ഭൻവാർ സിംഗ് ഷെഖാവത്തായി എത്തുന്നത്. കൂടാതെ ഭൻവാർ സിംഗ് ഷെഖാവത്തിന്റെ രംഗങ്ങളോടെ പുഷ്പ ദ റൂളിന്റെ നിർണായക ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സ് അറിയിച്ചു.
സംവിധായകൻ സുകുമാറും ഭൻവാർ സിംഗിന്റെ ലുക്കിലുള്ള ഫഹദ് ഫാസിലും ചേർന്നുള്ള ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തിയത്.
















Comments