കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. എരുമേലി കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോ(65) യെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. ചാക്കോയെ കാട്ടുപോത്ത് കുത്തി വീഴ്‌ത്തുകയായിരുന്നു. ഇയാളുടെ ശബ്ദം കേട്ട് ഓടിയെത്തിയ തോമാച്ചൻ (60)നെയും കാട്ടുപോത്ത് ആക്രമിച്ചു.
സംഭവ സ്ഥലത്തുവെച്ച് തന്നെ ചാക്കോ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തോമാച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയായിരുന്നു. വിഷയം അറിഞ്ഞതിനെ തുടർന്ന് സംഭവ സ്ഥലത്ത് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നിരിക്കുകയാണ്.
















Comments