ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് ലക്ഷങ്ങൾ. ജനുവരി ഒന്ന് മുതൽ മെയ് 15 വരെ ദർശനം നടത്തിയത് 33 ലക്ഷത്തിലധികം തീർത്ഥാടകരെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം പേരുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തീർത്ഥാടകർക്ക് മികച്ച അനുഭവ നൽകുന്നതിനായി വികസന പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ പുരോഗമിക്കുകയാണെന്ന് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻഷുൽ ഗാർഗ് പറഞ്ഞു. ഈ വർഷം ഭക്തരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിനം എത്തുന്നവരുടെ എണ്ണം ഈ വർഷം ആദ്യം 15,000 ആയിരുന്നത് ഇപ്പോൾ 30,000 ആയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ആദ്യത്തെ നാല് മാസത്തിനുള്ളിൽ 29 ലക്ഷം തീർത്ഥാടകരാണ് വൈഷ്‌ണോദേവി ക്ഷേത്രം ദർശിച്ചത്. 2022-ലെ ആകെ കണക്ക് 91.24 ലക്ഷമായിരുന്നു. കഴിഞ്ഞ ഒമ്പത് ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്.
















Comments