കൊൽക്കത്ത : രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സർവീസ് ഈ വർഷം ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ യാത്രക്കാർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആത്മനിർഭർ ഭാരതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് അണ്ടർ വാട്ടർ മെട്രോയെന്ന് അധികൃതർ അറിയിച്ചു.
ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ഒരു ടണൽ-ബോറിംഗ്
മെഷീനിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തിൽ നിന്ന് 30 മീറ്റർ താഴ്ചയിലാണ് റെയിൽവേ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടിയിലാണ് റെയിൽവേ സ്റ്റേഷന്റെ വിസ്തീർണ്ണം. 120 കോടി രുപ ചെലവഴിച്ചാണ് മെട്രോ റെയിലിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയായി ഓടുന്നതിനെ എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിനാണിത്.
ഹൗറ മൈതാനിയിൽ നിന്ന് നടത്തിയ എർത്ത് പ്രഷർ ബാലൻസിംഗ് ടണൽ ബോറിംഗ് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇരട്ട ടണൽ സംവിധാനം നടപ്പിലാക്കിയത്. വാട്ടർ മെട്രോ പ്രവർത്തനക്ഷമമാകുന്നതോടെ റോഡ് മാർഗം ഒന്നര മണിക്കൂർ വേണ്ട യാത്രാസമയം 40 മിനിറ്റായി കുറയും.8,475 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചിലവിടുന്നത്.
















Comments