ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഓരോ വ്യക്തിയുടേയും ഉള്ളിൽ എത്തേണ്ടതുണ്ട്. അതിനായി നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ ശരിയായി നടക്കാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കും. ചെലവ് കുറഞ്ഞ രീതിയിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയുന്നതാണ് മുട്ട. എന്നാൽ ഗുണത്തിനൊപ്പം ദോഷവും ചെയ്യുന്നുണ്ട് ഈ മുട്ട എന്ന് എത്ര പേർക്കറിയാം?
സാൽമൊണല്ലാ എന്ന ബാക്ടീരിയയുടെ കേന്ദ്രമാണ് മുട്ട. ശരിയായ രീതിയിൽ പാകം ചെയ്യാതിരിക്കുമ്പോഴും മുട്ട വാട്ടി കുടിക്കുമ്പോഴുമൊക്കെ ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നു. തുടർന്ന് വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു. വളരെയധികം മുട്ട കഴിക്കുന്നത് വഴി ദഹന വ്യവസ്ഥ തകരാറിലാകാൻ കാരണമാകും. ഇത് വയറുവേദനയിലേക്ക് നയിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മുട്ട കഴിക്കുന്നത് ചില ആളുകളിൽ ദോഷഫലങ്ങൾ നൽകുന്നു.
മുട്ടയുടെ മഞ്ഞക്കരു പൂർണമായും കൊളസ്‌ട്രോളാണ്. ഇത് പ്രമേഹം, പ്രോസ്റ്റേറ്റ്, വൻകുടൽ, ചെറുകുടൽ തുടങ്ങിയ ഇടങ്ങളിൽ ക്യാൻസറിന് കാരണമാക്കും. വേവിച്ച മുട്ട കഴിച്ചാലും കൊഴുപ്പിന്റെ അളവ് ഉയർന്ന അളവിൽ തന്നെയായിരിക്കും. ഇത് ഹൃദയത്തെ ബാധിക്കുന്നു, ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രായപൂർത്തിയായ ഒരാൾ ദിവസേന രണ്ട് മുട്ട കഴിക്കുന്നതാണ് ശരിയായ രീതി. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഇതിൽ നിന്ന് ലഭിക്കുന്നു. കൂടുതലായി മുട്ട കഴിയ്‌ക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. സാധാരണയായി ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ട കഴിക്കാം. വലിയ ശാരീരാകാദ്ധ്വാനം ഇല്ലാത്തവർക്ക് ഒരു ദിവസം മൂന്ന് മുട്ടയുടെ വെള്ള വരെ കഴിക്കാം. മറ്റ് അസുഖങ്ങൾ ഉള്ളവർക്കും മുട്ടയുടെ വെള്ളയാണ് നല്ലത്. കാടമുട്ടയാണ് കഴിക്കുന്നതെങ്കിൽ മുതിർന്നവർക്ക് അഞ്ചെണ്ണം വരെ കഴിക്കാവുന്നതാണ്. പഴവർഗങ്ങൾ, തണ്ണിമത്തൻ, ഓറഞ്ച് എന്നിവയ്‌ക്കൊപ്പം മുട്ട കഴിക്കുന്നത് നല്ലതല്ല. ചീസ്, പാൽ-പാലുത്പന്നങ്ങൾ, ഉണങ്ങിയ മാംസം, പഞ്ചസാര, സോയ, ചായ, മുയൽ ഇറച്ചി എന്നിവയ്‌ക്കൊപ്പവും മുട്ട കഴിക്കരുത്.
മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തിമിരം, വാർദ്ധകസഹജമായ അസുഖങ്ങൾ എന്നിവയെ തടയുന്നതിലും മുട്ട വലിയ പങ്ക് വഹിക്കുന്നു. തലച്ചോറിലെ ഗ്രേ മാറ്ററിനെ സഹായിക്കുന്ന വിറ്റാമിൻ ഡിയും ഇതിലുണ്ട്. അതുകൊണ്ട് മുട്ട ഒഴിവാക്കേണ്ട ഒന്നല്ല. എന്നാൽ കഴിക്കുന്നതിന്റെ അളവാണ് ശ്രദ്ധിക്കേണ്ടത്.
13 അവശ്യ ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്ന മുട്ടയാണ് കോഴിമുട്ട. 72 കാലറി ഊർജ്ജവും 186 മില്ലിഗ്രാം കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലിനും പല്ലിനും കണ്ണിനും ചർമത്തിനും കോഴിമുട്ട നല്ലതാണ്. എന്നാൽ കോഴിമുട്ടയെ സംബന്ധിച്ച അലർജി സാധ്യത കുറവാണ് താറാമുട്ടയ്‌ക്ക്. 130 കാലറി ഊർജ്ജവും 619 മില്ലിഗ്രാം കൊഴുപ്പുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മലബന്ധം ഉണ്ടാകാൻ സാധ്യതയില്ലാത്താതിനാൽ പ്രായമായവർക്കും താറാമുട്ട കഴിക്കാവുന്നതാണ്.
നല്ല കൊഴുപ്പ് അധികം അടങ്ങിയിരിക്കുന്ന മുട്ടയാണ് കാടമുട്ട. 71 കാലറി ഊർജ്ജവും ആറ് ഗ്രാം പ്രോട്ടീനുമാണ് ഇതിലുള്ളത്. പ്രോട്ടീന്റെയും ഇരുമ്പിന്റെയും അളവ് കോഴിമുട്ടയേക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ് കാടമുട്ടയിൽ. മുട്ടയിൽ കേമനാണ് കരിങ്കോഴിയുടെ മുട്ട. 25 ശതമാനം പ്രോട്ടീനും ഉയർന്ന് അളവിലുള്ള എട്ട് അവശ്യ അമിനോ ആസിഡുകളും ഹോർമോണുകളും ഇതിലുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ കാർനോസിന്റെ സാന്നിധ്യം ആന്റിഇന്റഫ്‌ളമേറ്ററി, ആന്റിഏജിംഗ് , അൽഷിമേഴ്‌സ് രോഗങ്ങളെയും തടയാൻ സഹായിക്കും.
Comments