ഭോപ്പാൽ: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയ നേടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബിജെപിയ്‌ക്ക് പ്രധാനമന്ത്രിയും വിലയേറിയ പാർട്ടി പ്രവർത്തകരുമുണ്ടെന്നും കോൺഗ്രസിന് ഇത് വലിയൊരു തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാക്കളുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്തെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
‘ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വിജയം ഉറപ്പാക്കുന്നതിനായി ബിജെപി എംഎൽഎമാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കണം. കോൺഗ്രസിന് ഞങ്ങളോട് പൊരുത്തപ്പെടാൻ കഴിയില്ല. ഞങ്ങളുടെ ആവനാഴിയിൽ നിരവധി അമ്പുകൾ ഉണ്ട്. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രം കുറിക്കുന്നതിന് എല്ലാവരും സാക്ഷ്യം വഹിക്കും. വൻ ഭൂരിപക്ഷത്തൊടെ സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തും’ ചൗഹാൻ വ്യക്തമാക്കി.
















Comments